ആർടിപിസിആർ നിരക്ക് കുറച്ചതിനെതിരായ ലാബ് ഉടമകളുടെ ഹർജി ഹൈക്കോടതി തള്ളി
ലാബ് ഉടമകൾ ഉന്നയിച്ച വിഷയങ്ങൾ പരിഗണിക്കാതെയാണ് സർക്കാർ നിശ്ചയിച്ച നിരക്ക് സിംഗിൾ ബഞ്ച് ശരിവെച്ചതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നിരക്ക് കുറച്ചാൽ നഷ്ടം നികത്താൻ സബ്‌സിഡി അനുവദിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.